wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഉല്പത്തിഅദ്ധ്യായം 10
  • 1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
  • 2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
  • 3 ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
  • 4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
  • 5 ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
  • 6 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
  • 7 കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.
  • 8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
  • 9 അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻ എന്നു പഴഞ്ചൊല്ലായി.
  • 10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെൿ, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
  • 11 ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബത്ത് പട്ടണം, കാലഹ്,
  • 12 നീനവെക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെൻ എന്നിവ പണിതു.
  • 13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--
  • 14 ഇവരിൽനിന്നു ഫെലിസ്ഥ്യർ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
  • 15 കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
  • 16 യെബൂസ്യൻ, അമോർയ്യൻ,
  • 17 ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
  • 18 അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
  • 19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
  • 20 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
  • 21 ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
  • 22 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
  • 23 അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
  • 24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
  • 25 ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
  • 26 യൊക്താനോ: അല്മോദാദ്,
  • 27 ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
  • 28 ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ,
  • 29 ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
  • 30 അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു.
  • 31 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
  • 32 ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.